എവിടെക്കെന്നറിയാത്ത അറ്റമില്ലാത്ത യാത്രകൾ ദിക്കുകളറിയാതെ വഴികളറിയാതെ ദൂരങ്ങളറിയാതെ കാഴ്ച്ചകൾ തേടിയലയുന്ന യാത്രകൾ പിന്നിട്ട വഴികളിലെ പരിചിതമെന്ന് തോന്നുന്ന പുതുമുഖങ്ങൾ യാത്രകൾതൻ നടവഴിയിൽ മനസ്സിനെ പിടിച്ചു നിർത്തുന്ന നിമിഷങ്ങൾ കാഴ്ച്ചകൾതൻ പിറകെ കടിഞ്ഞാണില്ലാത്ത ആശ്വത്തെപോൽ ഓടിക്കുന്നൊരു യാത്രകൾ പിന്നിട്ട യാത്രാവീഥികളിൽ പരിചിതമല്ലാത്ത മർത്യർ പകർന്നു തരുന്നൊരു നവകാഴ്ച്ചകൾ കാനനത്തിൻ കുളിർമയിലേക്കൂർന്നിറങ്ങുന്ന വേളയിൽ കാനനവാസിയാകാൻ കൊതിക്കുന്ന മനസ്സുകൾ ഉയരങ്ങൾ താണ്ടുമ്പോൾ കൂടുതലുയരങ്ങളിലേക്ക് വിളിക്കുന്ന പ്രകൃതിതൻ നിത്യവിസ്മയങ്ങൾ കൂരിരുട്ടിന്റെ തണുപ്പിൽ ഇടനാഴിയിൽ തപ്പിത്തടഞ്ഞു നടന്നുതീർന്നു കൊണ്ട് വെളിച്ചത്തിലേക്കൂർന്നിറങ്ങുമ്പോൾ തളരുന്ന ശരീരം അകലങ്ങളിലേക്ക് വിളിച്ചു കൊണ്ടേയിരിക്കുന്ന യാത്രതൻ സൗന്ദര്യത്തിൽ മതി മറന്നു കൊണ്ട് തളർച്ച മറന്ന ശരീരവുമായ് തുടരുന്ന അവസാനിക്കാത്ത യാത്രകൾ.