സിരകളിലാവേശം നിറയ്ക്കുന്ന സമരജ്വാലകൾ അണമുറിയാത്ത മുദ്രാവാക്യങ്ങളുമായ് വീഥികൾ കീഴടക്കിയ സമരജാഥകൾ. നീതി തേടിയുള്ള പോരാട്ടങ്ങൾക്കിടയിൽ ബലിയർപ്പിക്കപ്പെട്ട ജീവനുകൾ ആവർത്തന വിരസതയില്ലാതേറ്റു പാടുന്ന മുദ്രാവാക്യങ്ങൾ കുബേരനും കുചേലനും ഒറ്റ മനസ്സോടെ ഒറ്റ ലക്ഷ്യത്തിനായ് ചുവടുകൾ വച്ച് മുന്നേറുന്ന സമരയാത്രകൾ. ഇന്നലെകളിലെ ചരിത്രങ്ങളിലവസാനിക്കുന്ന സമരപോരാട്ടങ്ങൾ പകർന്നു തരുന്ന നാളെകളിലെ സ്വാതന്ത്ര്യങ്ങൾ അധികാരത്തിൻ നീരാളിക്കൈകൾ വരിഞ്ഞു മുറുക്കുന്ന നീതി തേടിയുള്ള പോരാട്ടങ്ങൾ അടിച്ചമർത്തലുകളിൽ തളരാതെ പിടഞ്ഞു വീഴുന്നവരുടെ രുധിരപ്പുഴകളിൽ പതറാതെ പോരാട്ടത്തിൻ കനലണയാതെ മുന്നേറുന്ന മനസ്സുകൾക്ക് മുന്നിലടിപതറുന്ന സേച്ഛാധിപത്യത്തിൻ കരങ്ങൾ അണയാത്ത സമരത്തിൻ തീനാളങ്ങൾക്ക് മുന്നിൽ തിരുത്തപ്പെടുന്ന കാലത്തിൻ തെറ്റുകൾ ഓർമ്മകളുടെ ചരിത്രത്താളുകളിലെ സമരകഥകളാൽ മുന്നേറുന്ന നാളെകളിലെ ജീവിതങ്ങൾ. രജിൽ കെ പി.