ജീവിതയാത്രകളിലെ കോമാളി വേഷങ്ങൾ പകർന്നാടുന്ന മനുഷ്യർ വേദനകളെ മറച്ചു കൊണ്ടുള്ള ചിരികളായും ചിരികളെ മറച്ചു കൊണ്ടുള്ള കരച്ചിലുകളായും സന്താപങ്ങളെ മറച്ചു കൊണ്ടുള്ള സന്തോഷങ്ങളായും ക്രോധങ്ങളെ മറച്ചു കൊണ്ടുള്ള ശാന്തതയായും ആർത്തികളെ മറച്ചു കൊണ്ടുള്ള ത്യജിക്കലുകളായും ദയാരാഹിത്യത്തെ മറച്ചു കൊണ്ടുള്ള കനിവിന്നുറവകളായും പൈശാചികതകളെ മറച്ചു കൊണ്ടുള്ള സ്നേഹത്തിൻ മാലാഖമാരായും അറ്റമില്ലാത്ത ജീവിതത്തിൻ പകർന്നാട്ടങ്ങൾ…… രജിൽ കെ പി.