പ്രണയം ഓർമ്മകൾ മേഞ്ഞു നടന്നൊരു നാളിൽ ഓർത്തു പോയ പ്രണയത്തിൻ ഊഷ്മള ദിനങ്ങൾ ഇടതൂർന്നിറങ്ങിയ വിരഹത്തിൻ വള്ളിയിലൂടെ മൃത്യു തേടിയലഞ്ഞ കാമുകൻ ചോരത്തിളപ്പിൻ നിത്യയവ്വനത്തിൽ ലോകം കീഴടക്കാനുള്ള വെമ്പലിൽ കാമുകി തൻ കൈപിടിച്ചുല്ലസിച്ചു നടന്നയിടവഴികളിൽ വിരഹത്തിൻ വേദന ഉൽക്കടലായുയരുന്ന നിമിഷങ്ങളിൾ പ്രണയിനിയില്ലാത്ത ജീവിതം പൂർണ്ണമല്ലെന്നറിയുന്ന വേളയിൽ തിരിച്ചെടുക്കാനാവാത്ത നഷ്ടച്ചരടിൽ കോർത്ത ഓർമ്മകളിൾ കേഴുന്നു സഖീ നിന്റെ പ്രണയത്തിനായ്. രജിൽ കെ പി