പ്രണയം ഓർമ്മകൾ മേഞ്ഞു നടന്നൊരു നാളിൽ ഓർത്തു പോയ പ്രണയത്തിൻ ഊഷ്മള ദിനങ്ങൾ ഇടതൂർന്നിറങ്ങിയ വിരഹത്തിൻ വള്ളിയിലൂടെ മൃത്യു തേടിയലഞ്ഞ കാമുകൻ ചോരത്തിളപ്പിൻ നിത്യയവ്വനത്തിൽ ലോകം കീഴടക്കാനുള്ള വെമ്പലിൽ കാമുകി തൻ കൈപിടിച്ചുല്ലസിച്ചു നടന്നയിടവഴികളിൽ വിരഹത്തിൻ വേദന ഉൽക്കടലായുയരുന്ന നിമിഷങ്ങളിൾ പ്രണയിനിയില്ലാത്ത ജീവിതം പൂർണ്ണമല്ലെന്നറിയുന്ന വേളയിൽ തിരിച്ചെടുക്കാനാവാത്ത നഷ്ടച്ചരടിൽ കോർത്ത ഓർമ്മകളിൾ കേഴുന്നു സഖീ നിന്റെ പ്രണയത്തിനായ്. രജിൽ കെ പി
നല്ല വരികൾ..പക്ഷെ വായിച്ചെടുക്കാൻ ബുദ്ധിമുട്ട് തോന്നുന്നു..
ReplyDeleteതെറ്റി തെറിച്ചു നിൽക്കുന്ന വരികൾ വായിക്കാൻ ബുദ്ധിമുട്ട് തോന്നുന്നു.നല്ല വരികൾ.സലാം.
ReplyDeleteകൊള്ളാം.നല്ല വരികൾ
ReplyDeleteThis comment has been removed by the author.
ReplyDeleteകവിത നന്നായിട്ടുണ്ട്.
ReplyDeleteനിത്യയൗവനത്തിൽ എന്നല്ലേ വേണ്ടത്.
ആശംസകൾ
കവിത വായിച്ച എല്ലാവർക്കും നന്ദി.തെറ്റിയ താളവുമായി മുന്നോട്ട് പോവുന്ന ഇന്നിന്റെ ജീവിതത്തിൽ ജീവിക്കുന്ന ഒരാളുടെ മനസ്സിൽ നിന്ന് വരുന്ന അക്ഷരങ്ങൾ കൂട്ടി യോജിപ്പിച്ച വരികൾ ആയതിനാലാവാം തെറ്റി തെറിച്ചു നിൽക്കുന്ന തരത്തിൽ ആയി പോയത്.
ReplyDeleteDelete
ആധുനിക കവിത
ReplyDeleteരെജിലേട്ടാ കവിത നന്നായിട്ടുണ്ട്, ഇനിയും ഇതുപോലുള്ള കവിതകൾ തൂലികയിൽ നിന്നും ഉണ്ടാവട്ടെ
ReplyDeleteNYC...
ReplyDelete