കൗമാരത്തിൽ ഗുരുനാഥനാകുന്ന സ്നേഹം മാധ്യഹ്‌ന്നത്തിൽ സഹായമായും വർദ്ധക്യത്തിൽ സന്തുഷ്ടിയായും മാറിമറിയുന്ന സ്നേഹം ഋതുക്കൾ തൻ സഹായത്തിൻ കൈകളില്ലാതെ വളർന്നു വിടരുന്ന സ്നേഹത്തിൻ പൂവുകൾ ക്രൂരമാം പിശാചുക്കൾ സ്നേഹത്തിൻ പൂവിതളുകളെയറ്റു വീഴ്ത്തുമ്പോൾ അടർന്നു വീഴുന്ന സ്നേഹ പൂവിതളുകളിൽ നിന്നുമിറ്റു വീഴുന്നൊരശ്രുകണങ്ങൾ സ്നേഹത്തിൻ കൂടപ്പിറപ്പായ കനിവും പിശാചിൻ കൂടപ്പിറപ്പായ ക്രൂരതയുമേറ്റു മുട്ടുന്ന നിമിഷങ്ങൾ സ്നേഹത്തിന്നുറവ വറ്റാത്ത കനിവിൻ കരങ്ങൾ വിജയതീരമണയുമ്പോൾ പ്രതീക്ഷയറ്റ മനുഷ്യജീവനുകളിൽ അണയാത്ത തിരിനാളമായവശേഷിക്കുന്ന ആനന്ദത്തിൻ വെളിച്ചങ്ങൾ. രജിൽ കെ പി
No comments:
Post a Comment