ഇന്ത്യൻ ഭരണഘടനയാണ് ഇന്ത്യയുടെ പരമോന്നത നിയമം.1946ഇനും 1949ഇനും ഇടയിൽ തയ്യാറാക്കിയ ഇന്ത്യൻ ഭരണഘടന 1950 ജനുവരി 26നാണ് നിലവിൽ വന്നത്.ലോകത്തിലെ തന്നെ എറ്റവും ദൈർഖ്യമേറിയ ഭരണഘടനകളിലൊന്നാണ് ഇന്ത്യൻ ഭരണഘടന.470 ആർട്ടിക്കിളുകളും 25 ഭാഗങ്ങളും 12 ഷെഡ്യൂളുകളും ഇന്ത്യൻ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഭരണഘടനയുടെ പ്രധാനപ്പെട്ട സവിശേഷതകൾ ചുവടെ പറയുന്നവയാണ്. 1.പാർലമെന്ററി ജനാധിപത്യം : ലോക്സഭയും രാജ്യസഭയും ഉൾപ്പെടുന്നതാണ് ഇന്ത്യൻ പാർലമെന്ററി സംവിധാനം. തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ ഉൾപ്പെടുന്നതാണ് ലോക്സഭ. സംസ്ഥാങ്ങളുടെ കൗൺസിൽ ഉൾപ്പെടുന്നതാണ് രാജ്യസഭ. 2.മതേതരത്വം : എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുന്നുവെന്നത് ഇന്ത്യൻ ഭരണഘടനയുടെ പ്രധാനപ്പെട്ടൊരു സവിശേഷതയാണ്. മതേതരത്വമാണ് ഇന്ത്യൻ ഭരണഘടനയുടെ സൗന്ദര്യമെന്ന് പറയാവുന്നതാണ്. 3.സോഷ്യലിസം :1976ഇലെ 42ആം ഭേദഗതിയി ലൂടെയാണ് സോഷ്യലിസം ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തുന്നത്.സാമൂഹികവും സാമ്പത്തികവുമായ സമത്വത്തെ സൂചിപ്പിക്കുന്നതാണ് സോഷ്യലിസം. 4.മൗലികാവകാശങ്ങൾ (ഭാഗം III): തുല്യത, സ്വാതന്ത്ര്യം, മതപരമായ സ്വാതന്ത്ര്യം, ചൂഷണങ്ങളിൽ നിന്നുള്ള സംരക്ഷണം തുടങ്ങിയവയൊക്കെ ഉറപ്പ് വരുത്തുന്നതാണ് മൗലികാവകാശങ്ങൾ. 4.സംസ്ഥാന നയത്തിന്റെ നിർദ്ദേശക തത്വങ്ങൾ,:സാമൂഹിക സാമ്പത്തിക ക്ഷേമം ഉറപ്പ് വരുത്തുവാൻ സംസ്ഥാനങ്ങൾക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. 5.അടിസ്ഥാന കടമകൾ (ഭാഗം IVA):രാജ്യത്തിന്റെ ഐക്യം ഉറപ്പിക്കുവാനും ഭരണ ഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാനും രാജ്യത്തെ പൗരന്മാർക്കുള്ള ബാധ്യതകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഡോക്ടർ ബി ആർ അംബേദ്കർ ആണ് ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പി.2024 വർഷം വരെ 105 ഭേദഗതികൾ ഇന്ത്യൻ ഭരണഘടനയിലുണ്ടായിട്ടുണ്ട്ആദ്യത്തെ ഭേദഗതി 1951ഇലും അവസാനത്തെ ഭേദഗതി 2021ഇലുമാണ് ഉണ്ടായിട്ടുള്ളത്. ഇന്ത്യൻ ഭരണഘടന ആർട്ടിക്കിളുകൾ : ആർട്ടിക്കിൾ 1: വിവിധ സംസ്ഥാങ്ങൾ ഒന്ന് ചേർന്നു നില കൊള്ളുന്നതെന്നതാണ് ആർട്ടിക്കിൾ 2. പുതിയ സംസ്ഥാനങ്ങളെ ഉൾക്കൊള്ളിക്കുന്നതാണ് ആർട്ടിക്കിൾ. ആർട്ടിക്കിൾ 3: പുതിയ സംസ്ഥാങ്ങളുടെ രൂപീകരണം, പ്രദേശങ്ങളിലും അതിർത്തികളിലും അതിർത്തികളിലും മറ്റം വരുത്തൽ തുടങ്ങിയവയൊക്കെ ഉൾക്കൊള്ളുന്നു. ആർട്ടിക്കിൾ 5: രാജ്യത്തെ പൗരന്മാർക്ക് പൗരത്വം ഉറപ്പ് നൽകുന്നു. ആർട്ടിക്കിൾ 6: പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ പൗരൻമാരുടെ അവകാശങ്ങൾ ഉൾക്കൊള്ളുന്നു. ആർട്ടിക്കിൾ 11: പൗരത്വം നൽകുന്നത് പോലുള്ള നടപടികൾനിയന്ത്രിക്കുവാൻ പാർലമെന്റിന് അധികാരം നൽകുന്നു ആർട്ടിക്കിൾ 14: നിയമത്തിന് മുന്നിൽ പൗരന്മാരുടെ തുല്യത ഉറപ്പ് നൽകുന്നു. ആർട്ടിക്കിൾ 19: അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പ് നൽകുന്നു. ആർട്ടിക്കിൾ 21:വ്യക്തി സ്വാതന്ത്ര്യം ഉറപ്പ് നൽകുന്നു ആർട്ടിക്കിൾ 32: ഭരണഘടനാപരമായ പരിഹങ്ങൾക്കുള്ള അവകാശം നൽകുന്നു. പൗരന്മാർക്ക് അവരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സുപ്രീംകോടതിയെ സമീപിക്കാമെന്ന് ഉറപ്പ് നൽകുന്നു. ആർട്ടിക്കിൾ 39:സംസ്ഥാന സർക്കാരുകൾ പിന്തുടരേണ്ട നിയമങ്ങളും നയങ്ങളും വിവരിക്കുന്നു.(ഉദാഹരണം തുല്യ ജോലിക്ക് തുല്യ ജോലിക്ക് തുല്യ വേതനം ) ആർട്ടിക്കിൾ 44: ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും ഏകീകൃത സിവിൽ കോഡ് ഉണ്ടാക്കുവാൻ സംസ്ഥാനങ്ങൾ ശ്രമിക്കണമെന്ന് അനുശാസിക്കുന്നു.ഓരോ മതസമൂഹത്തിന്റെയും വ്യക്തിനിയമങ്ങൾക്ക് പകരം എല്ലാ പൗരന്മാരെയും നിയന്ത്രിക്കുന്ന പൊതു നിയമങ്ങൾ കൊണ്ട് വരാനാണ് ഏകീകൃത സിവിൽ കോഡ് ലക്ഷ്യമിടുന്നത്. ആർട്ടിക്കിൾ 51 A: ഭരണഘടനയെ ബഹുമാനിക്കുക,രാജ്യത്തിന്റെ ഐക്യം നില നിർത്തുക തുടങ്ങിയ രാജ്യത്തെ പൗരന്മാരുടെ കടമകൾ വ്യക്തമാക്കുന്നു. ആർട്ടിക്കിൾ 61:രാഷ്ട്രപതിയെ പുറത്താക്കുന്നതിനുള്ള നടപടിക്രമം പ്രതിപാദിക്കുന്നു. ആർട്ടിക്കിൾ 163:ഗവർണറുടെ അധികാരങ്ങൾ പ്രതിപാദിക്കുന്നു. ആർട്ടിക്കിൾ 213:ഗവർണർക്ക് ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള അധികാരം നൽകുന്നു ആർട്ടിക്കിൾ 352: രാഷ്ട്രപതിക്ക് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചക്കുവാൻ അധികാരം നൽകുന്നു. ആർട്ടിക്കിൾ 356: ഭരണഘടനയ്ക്ക് വിധേയമായി പ്രവർത്തിക്കുവാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ലെങ്കിൽ സംസ്ഥാന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ട് സംസ്ഥാങ്ങളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തുവാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്നു. ആർട്ടിക്കിൾ 360: സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുവാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്നു. എല്ലാ വർഷവും നവംബർ 26ആം തിയ്യതി രാജ്യം ഭരണഘടന ദിനമായി ആചരിക്കുന്നു.
No comments:
Post a Comment