മഴ പിടി തരാത്ത പട്ടം പോലെ മാറി നിൽക്കുകയാണ്. അവശനാണെങ്കിലും ആ വൃദ്ധൻ തനിക്ക് അറിയാവുന്നൊരു തൊഴിലായ നെല്ല് വിതയ്ക്കൽ തുടർന്നു കൊണ്ടേയിരിക്കുന്നു. കാലത്തിന്റെ നീരൊഴുക്കിന് അയാളുടെ ശരീരത്തെ മാത്രമേ കീഴ്പ്പെടുത്താനായിട്ടുള്ളു. പ്രായത്തിനു കീഴ്പ്പെടുത്താനാവാത്ത മനസ്സുമായി തനിക്കറിയാവുന്ന നെല്ല് വിതയ്ക്കുന്ന തൊഴിൽ അയാൾ തുടർന്നു കൊണ്ടേയിരിക്കുന്നു. വിതച്ചു കൊയ്യൽ തന്റെ കടമ ആണെന്ന് അയാൾ ഉറച്ചു വിശ്വസിക്കുന്നു. കത്തിജ്ജ്വലിക്കുന്ന സൂര്യരശ്മികളെ വക വയ്ക്കാതെ മഴത്തുള്ളികൾ ഇറ്റു വീഴുമെന്ന പ്രതീക്ഷയിൽ വൃദ്ധനായ ആ പാവം കർഷകൻ തന്റെ ജോലി ലാഭേച്ചയില്ലാതെ തുടർന്നു കൊണ്ടേയിരിക്കുന്നു .ഒലിച്ചു വീഴുന്ന വിയർപ്പു തുള്ളികൾ തുടച്ചു കൊണ്ടുള്ള ആ പാവം കര്ഷകന്റെ നിഴൽ സൂര്യനവിടെ ബാക്കി വയ്ക്കുകയാണ്. തിരിച്ചറിവില്ലാത്ത സമൂഹത്തിനു മുന്നിൽ തിരിച്ചറിയാനുള്ളൊരു കാലത്തിന്റെ അടയാളപ്പെടുത്തലായി ആ പാവം കർഷകന്റെ നിഴലവിടെ അവശേഷിക്കുകയാണ്. രജിൽ കെ പി
No comments:
Post a Comment