മഴ ആർദ്രമായ് പെയ്തിറങ്ങി ദുഃഖങ്ങളെ അലിയിച്ചൊഴുക്കും മഴ പ്രതീക്ഷയുടെ ഉറവയറ്റ ജീവനുകൾക്കെന്നുമൊരാശ്രയം പതിഞ്ഞ താളത്തിലൂടഗ്രരൂപം പ്രാപിക്കും മഴ എന്നുമതിശയം പിടിതരില്ലെങ്കിലും പ്രണയിച്ചു പോവുന്ന താളബോധം ചാറ്റലായ് തെന്നലായ് പേമാരിയായ് മാറുന്ന താളം ഭംഗിയാർന്നൊരാ താളത്തിലൂടൊഴുകുന്ന മനുഷ്യർ ഇന്നലെകളും നാളെകളും നോക്കാത്ത മനുഷ്യർ ഇന്നിലൂടെ മാത്രമൊഴുകുന്ന മർത്യൻ ഇന്നിലെ മർത്യൻതൻ വികൃതികൾ തെറ്റിച്ച താളവുമായെത്തുന്ന മഴ ചിലപ്പോളത് പ്രളയമായ് സർവ്വവുമൊഴുക്കുന്നു ചിലപ്പോൾ പിടിതരാത്ത പട്ടംപോൽ മാറി നിൽക്കുന്നത് പിന്നസഹ്യമാം വരൾച്ചയായ് മാറുന്നു നാളെയെ മറക്കുന്ന ഇന്നിലെ മനുഷ്യർ വറ്റിയ പുഴകൾ ഇടിഞ്ഞ കുന്നുകൾ ഭൂമിയില്ലാതെ ജീവനസാധ്യമെന്നവനറിയുന്നു അവനിലാതിരിച്ചറിവെത്തുന്ന ജീവകണികതൻ തിരിനാളം കെട്ടടങ്ങിയ നേരത്ത് വെളിച്ചത്തെ മറച്ചുകൊണ്ടിരുൾ മതിലുയരുന്ന നിമിഷത്തിൽ തിരുത്തലുകൾക്കിടവേള നൽകാത്ത പ്രകൃതിയുടെ വികൃതിയെന്തെന്നവനറിയുന്നു. രജിൽ കെ പി.
No comments:
Post a Comment