Tuesday, November 5, 2019

പ്രകൃതിയും വികസനവും

വികസനം എന്നത് ജീവൻ ഇല്ലാതാക്കി കൊണ്ടാവരുത്. ഇന്ന് ലോകത്തു തന്നെ ഏറ്റവും കൂടുതൽ വായു മലിനീകരണം  ഉളള ഒരു സംസ്ഥാനമാണ് ഡൽഹി. എല്ലാം കൈപ്പിടിയിൽ  എന്നഹങ്കരിച്ചിരുന്ന മനുഷ്യൻമാർ ശുദ്ധവായു പോലും കിട്ടാതെ മുഖം മറച്ചു കൊണ്ടു  ഡൽഹിയിലെ തെരുവോരങ്ങളിൽ നടക്കുന്നത്  ഇന്ന് നിത്യ കാഴ്ച്ച ആയി മാറിയിരിക്കുന്നു. കുറച്ചു നാളുകൾക്കു മുൻപ്  ടെലിവിഷനിൽ കണ്ടൊരു വാർത്ത നമ്മുടെ കൊച്ചിയിൽ പുക കാരണം ആളുകൾക്ക് ബുദ്ധിമുട്ടുണ്ടായി എന്നതാണ്.  നമ്മുടെയൊക്കെ പരിസ്ഥിതിയെയും ജീവനെയും ഇല്ലാതാക്കികൊണ്ടുള്ള വികസനം ഇനി നമുക്ക് വേണോ എന്ന കാര്യം ഓരോരുത്തരും ആലോചിക്കേണ്ടിയിരിക്കുന്നു. ഇങ്ങെനെ പോയാൽ ഇന്ന്  കുടിവെള്ളം പണം  കൊടുത്തു വാങ്ങുന്ന നമ്മൾ നാളെ ശുദ്ധ വായു കൂടി അത് പോലെ  വാങ്ങേണ്ടി വരും. താൽക്കാലിക  സുഖത്തിനു വേണ്ടി പരിസ്ഥിതിയുടെ സ്വാഭാവികതയെ നശിപ്പിക്കുന്ന ഇന്നത്തെ മനുഷ്യർ ഇല്ലാതാക്കി കൊണ്ടിരിക്കുന്നത് ഇനി വരുന്നൊരു തലമുറയുടെ ജീവിതംകൂടിയാണ്.  ഇതിനെതിരെ നമ്മൾ ഒറ്റകെട്ടായി പ്രതികരിച്ചില്ലെങ്കിൽ  എല്ലാം കൈപ്പിടിയിൽ ആണെന്നഹങ്കരിച്ചു നടക്കുന്ന ഒരു മനുഷ്യനും ഇനി ഇവിടെ ബാക്കിയുണ്ടാവില്ല. അവശേഷിക്കില്ല ജീവന്‍റെ ഒരു കണിക പോലും.നമ്മൾ ഓരോരുത്തരും ഒരു പാട് കേട്ടിട്ടുള്ള ഒരു കവിതയിലെ  "ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ"എന്ന വരികൾ പ്രസക്തമാവുന്നത് ഇവിടെയാണ്.  മാറ്റം അവനവനിൽ നിന്നാരംഭിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ഫലം നമുക്ക് സങ്കൽപിക്കാൻ പോലും ആവാത്തത്ര വിനാശകരമായിരിക്കും.        രജിൽ കെ പി

No comments:

Post a Comment