കോഴിക്കോട് ജില്ലയിലെ വളർന്നു കൊണ്ടിരിക്കുന്ന പ്രശസ്തമായ മൾട്ടി സ്പെഷ്യൽ ആശുപത്രിയിൽ ചികിത്സയുടെ ബില്ലുകൾ അടക്കാനാവാതെ നട്ടം തിരിയുന്ന കുറച്ചു പാവം മനുഷ്യരെ കണ്ട അനുഭവത്തിൽ നിന്നാണ് ഇതെഴുതുന്നത്.ആശുപത്രിയിൽ രോഗിയുടെ കൂടെ കയറുന്ന നിമിഷത്തിൽ തന്നെ കോട്ടിട്ട കുറെ ജീവനക്കാർ നമ്മളെ സ്വാഗതം ചെയ്യും.എമർജൻസി വിഭാഗത്തിൽ കൊണ്ട് പോവുകയാണെങ്കിൽ ആദ്യ പരിശോധനയ്ക്ക് ശേഷം തന്നെ ഏകദേശം ആവുന്ന പണം രോഗിയുടെ കൂടെ ഉള്ളവർക്ക് പറഞ്ഞു കൊടുക്കും.കൂടുതൽ അല്ലാതെ കുറവ് പ്രതീക്ഷിച്ചിട്ടു കാര്യമില്ല. അതാണ് മൾട്ടി സ്‌പെഷ്യൽ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.പിന്നീട് പണമില്ലാതെ പോവുന്നവർക്ക് കിട്ടുന്ന മറുപടി ആദ്യമേ ഞങ്ങൾ കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന മുൻകൂർ ജാമ്യം ആയിരിക്കും. ഒരു പാട് പണങ്ങൾ ചിലവാക്കി ഹോസ്പിറ്റലുകൾ പണിതുയർത്തുന്നവർ ചിലവാക്കിയ പണങ്ങൾ രോഗികളിൾ നിന്നും തിരിച്ചു പിടിക്കുമ്പോൾ ഈ മത്സരത്തിൽ പിടിച്ചു നിൽക്കാനാവാതെ പോവുന്ന പണമില്ലാത്ത സാധാരണക്കാരന് ഇവിടെ മാനുഷിക പരിഗണനയുടെ അളവുകോൽ എന്നൊന്നില്ല.ഇവിടെ മാത്രമല്ല മൾട്ടിസ്പെഷ്യൽ എന്ന് വിവക്ഷിക്കുന്ന ഒരാശുപത്രികളിലും അതുണ്ടാവുമെന്ന് തോന്നുന്നില്ല.മാനുഷികമൂല്യങ്ങളുടെ മുകളിൽ പണം നൃത്തം വയ്ക്കുന്ന ഇന്നിന്റെ ലോകത്തിൽ മനുഷ്യജീവൻ എന്നത് പണത്തിനു കീഴിൽ രണ്ടാമത് മാത്രമേ വരുന്നുള്ളൂ. ആളുകളുടെ ജീവന്റെ നിലനിൽപ്പ് ഈശ്വരൻ തീരുമാനിക്കുന്ന കാലത്തിൽ നിന്നും പണം തീരുമാനിക്കുന്ന കാലത്തിലേക്ക് ലോകം ചുവടു മാറ്റപ്പെട്ടിരിക്കുന്നു. പണമില്ലാത്ത അസുഖം ബാധിച്ച ഇന്നത്തെ കാലത്തിലെ പാവം മനുഷ്യർക്ക് ഈ ലോകത്തിൽ ജീവിക്കാൻ അവകാശമില്ലെന്ന നിലയിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. ജീവിച്ചു മതിയാവാത്ത മനുഷ്യന്റെ ദൈന്യതയെ ചൂഷണം ചെയ്തു കൊണ്ട് മൾട്ടി സ്പെഷ്യലുകളും സൂപ്പർ സ്‌പെഷ്യലുകളും ആയി ഉയർന്നു പൊങ്ങുന്ന ചികിത്സാലായങ്ങളുടെ കിട മത്സരത്തിൽ പിടിച്ചു നിൽക്കാനാവാതെ പോവുന്ന പാവപ്പെട്ട മനുഷ്യ ജന്മങ്ങൾ.മനുഷ്യജീവനുകൾക്ക് പോലും പണത്തിനു മുന്നിൽ വിലയില്ലാത്ത കാലം. ലക്ഷങ്ങൾ ചിലവാക്കി ചികിത്സ എടുത്തതിനു ശേഷം ജീവനറ്റു വീണ ശരീരം പോലും ബില്ല് അടച്ചില്ല എന്ന കാരണത്താൽ വിട്ടു കൊടുക്കാതെ പിടിച്ചു വയ്ക്കുന്ന ഇന്നിന്റെ ലോകത്തിൽ മാനുഷിക മൂല്യങ്ങളും മനുഷ്യത്തവും പ്രതീക്ഷിച്ചിട്ടു കാര്യമില്ല. മനുഷ്യത്തവും മാനുഷിക മൂല്യങ്ങളുംവിസ്മൃതിയിൽ മറഞ്ഞു പോവുന്ന ഓർമ്മക്കൂടുകൾ മാത്രം. രജിൽ കെ പി
Monday, December 23, 2019
Wednesday, December 11, 2019
കർഷകൻ
മഴ പിടി തരാത്ത പട്ടം പോലെ മാറി നിൽക്കുകയാണ്. അവശനാണെങ്കിലും ആ വൃദ്ധൻ തനിക്ക് അറിയാവുന്നൊരു തൊഴിലായ നെല്ല് വിതയ്ക്കൽ തുടർന്നു കൊണ്ടേയിരിക്കുന്നു. കാലത്തിന്റെ നീരൊഴുക്കിന് അയാളുടെ ശരീരത്തെ മാത്രമേ കീഴ്പ്പെടുത്താനായിട്ടുള്ളു. പ്രായത്തിനു കീഴ്പ്പെടുത്താനാവാത്ത മനസ്സുമായി തനിക്കറിയാവുന്ന നെല്ല് വിതയ്ക്കുന്ന തൊഴിൽ അയാൾ തുടർന്നു കൊണ്ടേയിരിക്കുന്നു. വിതച്ചു കൊയ്യൽ തന്റെ കടമ ആണെന്ന് അയാൾ ഉറച്ചു വിശ്വസിക്കുന്നു. കത്തിജ്ജ്വലിക്കുന്ന സൂര്യരശ്മികളെ വക വയ്ക്കാതെ മഴത്തുള്ളികൾ ഇറ്റു വീഴുമെന്ന പ്രതീക്ഷയിൽ വൃദ്ധനായ ആ പാവം കർഷകൻ തന്റെ ജോലി ലാഭേച്ചയില്ലാതെ തുടർന്നു കൊണ്ടേയിരിക്കുന്നു .ഒലിച്ചു വീഴുന്ന വിയർപ്പു തുള്ളികൾ തുടച്ചു കൊണ്ടുള്ള ആ പാവം കര്ഷകന്റെ നിഴൽ സൂര്യനവിടെ ബാക്കി വയ്ക്കുകയാണ്. തിരിച്ചറിവില്ലാത്ത സമൂഹത്തിനു മുന്നിൽ തിരിച്ചറിയാനുള്ളൊരു കാലത്തിന്റെ അടയാളപ്പെടുത്തലായി ആ പാവം കർഷകന്റെ നിഴലവിടെ അവശേഷിക്കുകയാണ്. രജിൽ കെ പി
Saturday, December 7, 2019
ഇന്നിന്റെ ഇന്ത്യ
2019ഇൽ മാത്രം100ഇൽ അധികം പീഡനകേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രശസ്തമായ ഉന്നാവ ഉൾപ്പെടുന്ന ഇന്ത്യ.പീഡിപ്പിച്ചു കുടുംബത്തെ മൊത്തം ഉന്മൂലനം ചെയ്ത് ഒടുവിൽ ഇരയാക്കപ്പെട്ടവളെ തന്നെ കത്തിച്ചില്ലാതാക്കിയവരുടെ ഇന്ത്യ. രാഷ്ട്രീയസ്വാധീനവും സമ്പത്തും ഉളളവർക്ക് ഏത് പാവപ്പെട്ടവരെയും അത് പിഞ്ചു കുട്ടികളോ പ്രതികരിക്കാൻ ശേഷിയില്ലാത്തവരോ ആയാൽ പോലും കൊന്നു കെട്ടി തൂക്കാനും കത്തിച്ചില്ലാതാക്കാനും മടിയില്ലാത്തവർ വസിക്കുന്ന ഇന്ത്യ. പണമുള്ളവനും ഇല്ലാത്തവനും വ്യത്യസ്ത നിയമങ്ങൾ ഉളള ഇന്ത്യ. എണ്ണത്തിൽ 50 ശതമാനത്തിലധികം ഉള്ളവർ സ്ത്രീകളായിട്ടും നിയമസഭകളിലും ലോകസഭകളിലും സ്ത്രീകൾക്ക് വേണ്ടി 6% സീറ്റുകൾ മാത്രം നൽകി സ്ത്രീ സംരക്ഷണത്തെ കുറിച്ചും സ്ത്രീകളുടെ സംവരണത്തെ കുറിച്ചും വിടുവായത്തം പ്രസംഗിച്ചു നടക്കുന്നവരുടെ ഇന്ത്യ. സ്വന്തം വീട്ടിലെ കുട്ടിക്ക് പീഡനാനുഭവം ഉണ്ടാവുമ്പോൾ മാത്രം പ്രതികരിക്കുന്ന നീതിമാന്മാരുടെ ഇന്ത്യ. അന്യന്റെ വേദനകൾ കാണാതെ സ്വാധീനം ഉള്ളവർ ചെയ്യുന്ന തെറ്റുകളിൽ പ്രതികരിക്കാതെ മാറി നിൽക്കുന്ന കപട മനുഷ്യാവകാശ പ്രവർത്തകാരുടെ ഇന്ത്യ.നടന്നു പോവുമ്പോൾ അറിയാതെങ്ങാനും പോലീസുകാരുടെ വെടി കൊണ്ട് വീണ് പോയാൽ പീഡകരുടെ കൂട്ടത്തിൽ ചോര ചീന്തി വീണ് പോയി പീഡകനായി മാറ്റപ്പെട്ടു പോവുന്ന സാധാരണക്കാരന്റെ ഇന്ത്യ.ഇരയാക്കപ്പെട്ട് എരിഞ്ഞു തീരുന്ന പാവപ്പെട്ട പെൺകുട്ടികളുടെ മനുഷ്യാവകാശങ്ങളെക്കാൾ മനുഷ്യത്തമില്ലാത്ത പൈശാചിക മനസ്സുള്ള കുറ്റവാളികളുടെ അവകാശങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്നവരുടെ ഇന്ത്യ.അനന്തമായി നീണ്ടു പോവുന്ന നിയമ പോരാട്ടങ്ങളാൽ അർഹിക്കുന്ന നീതി നിഷേധിക്കപ്പെട്ട് എരിഞ്ഞില്ലാതാവാൻ വിധിക്കപ്പെട്ട നിരാലംബരുടെ ഇന്ത്യ.നേരും നെറിയും ഉയർന്നു പൊങ്ങുന്ന പിശാചിന്റെ കരങ്ങളാൽ മൂടപ്പെട്ടു കൊണ്ടിരിക്കുന്ന ഇന്ത്യ. അന്യന്റെ വേദനകൾ കാണാൻ മനസ്സില്ലാതെ തിമിരത്താൽ ഇരുൾ മൂടി പ്രതികരണശേഷി അറ്റു പോയ എല്ലാം കൈപ്പിടിയിൽ ഭദ്രമെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം സാമൂഹിക ജീവികൾ 'ഇന്ത്യ എത്ര സുന്ദരം' എന്ന് അപ്പോളുംനിർത്താതെ പുലമ്പിക്കൊണ്ടേയിരിക്കുന്നു. രജിൽ കെ പി
Sunday, November 10, 2019
മതവും മനുഷ്യനും
ഓരോ ഭാരതീയനും ഹൃദയത്തിൽ ചേർത്തു വയ്ക്കാൻ തോന്നുന്ന മനോഹരമായൊരു കാഴ്ച്ചയാണ് ഇന്നൊരു പത്രവാർത്തയിലെ ചിത്രത്തിൽ കണ്ടത് .ഒരു ഹിന്ദു പണ്ഡിറ്റും മുസ്ലിം സഹോദരനും ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതിയുടെ അയോധ്യ കേസിലെ വിധി വന്നതിനു ശേഷം നമ്മൾ ഒന്നാണെന്നു പറഞ്ഞ് പരസ്പരം ആലിംഗനം ചെയ്തു നിൽക്കുന്ന ചിത്രമായിരുന്നത്. പ്രപഞ്ചമുണ്ടായതിനു ശേഷം പ്രപഞ്ചസൃഷ്ട്ടാവ് മനുഷ്യൻമാരെ സൃഷ്ടിച്ചു.പിന്നീട് മനുഷ്യൻമാർ ജാതികളെയും മതങ്ങളെയും സൃഷ്ടിച്ചു. അതിനു ശേഷം ഈ ലോകം കാണുന്നത് മനുഷ്യന്മാർ സൃഷ്ടിച്ച മതങ്ങൾ മനുഷ്യൻമാരെ അടക്കി ഭരിക്കുന്ന കാഴ്ചയാണ്. തടഞ്ഞു നിർത്താനാവാത്ത മതങ്ങളുടെയും ജാതികളുടെയും മലവെള്ളപ്പാച്ചിലിൽ മനുഷ്യരിലെ മനുഷ്യത്തവും നന്മയും എങ്ങോട്ടെന്നറിയാതെ ഒലിച്ചു പോയിട്ട് കാലമേറെ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു.ഇത് പോലെയുള്ള വിധികളിലൂടെയും കൂടിച്ചേരലുകളിലൂടെയും എന്നോ നഷ്ടപ്പെട്ടു പോയ നന്മയും മനുഷ്യത്തവും മനുഷ്യനിൽ തിരിച്ചെത്തുമെന്നും മതങ്ങൾ മനുഷ്യരെ ഭരിക്കുന്നതൊഴിവായി മതങ്ങളെ മനുഷ്യൻമാർ നിയന്ത്രിച്ചു നിർത്തുന്ന സുവർണ്ണകാലം തിരിച്ചെത്തുമെന്നും ഓരോ മനുഷ്യസ്നേഹിയും വിശ്വസിച്ചു പോവുകയാണ്.തിരുത്തലുകളിലൂടെയാണ് എന്നും മനുഷ്യജീവിതം മുന്നോട്ട് പോവുന്നത്.തിരിച്ചെടുക്കാനാവാത്ത നേരത്തുണ്ടാവുന്ന തിരിച്ചറിവുകൾക്ക് വിലയില്ലെന്ന സത്യം മനസ്സിലാക്കി തിരുത്താനാവാതെ പോയ ഇന്നലെകളുടെ ഓർമ്മകളെ വിസ്മൃതിയുടെ വിദൂരകോണിൽ ഉപേക്ഷിച്ചു കൊണ്ട് ജീവിക്കുന്ന ഇന്നുകളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തിക്കൊണ്ട് മനുഷ്യൻ അവന്റെ പ്രയാണം തുടരുമെന്ന് വിശ്വസിക്കുകയാണ്.ഞാനും നീയുമെന്ന വേർതിരിവില്ലാത്ത മതങ്ങളുടെയും ജാതികളുടെയും വേലിക്കെട്ടുകളില്ലാത്ത വിശ്വാസങ്ങളെ അവനവന്റെ സ്വകാര്യതയായി മാത്രം കണ്ടു കൊണ്ട് പരസ്പര സ്നേഹവും വിശ്വസവുമുള്ള ഒരു കാലം തിരിച്ചെത്തുമെന്ന നാളെകളെ സ്വപ്നം കണ്ടു കൊണ്ടുള്ള ഇന്നിലെ മനുഷ്യന്റെ നിലയ്ക്കാത്ത പ്രയാണം തുടർന്നു കൊണ്ടേയിരിക്കുന്നു. രജിൽ കെ പി
Wednesday, November 6, 2019
കവിത
മതിലുകൾ എവിടെ നോക്കിയാലും അതിരുകളാകുന്ന മതിലുകൾ സ്നേഹബന്ധങ്ങളിലതൊരു വേലിയായുയരുന്നു പ്രണയത്തിൻ കാഴ്ചയെ കനിവിൻ വെളിച്ചത്തെ മറച്ചു കൊണ്ടുയർന്നു പൊങ്ങുന്ന മതിൽഭിത്തികളാൽ മറയ്ക്കപ്പെടുന്ന മനസ്സുകൾ മതിലുകളാലുയർന്നു പൊങ്ങുന്ന വേലികളാൽ അവനവനിലേക്കുൾവലിയുന്ന മർത്യൻ ഉയർന്നുപൊങ്ങുന്നൊരു തിരമാലയാൽ തകർന്നു വീഴുന്നൊരു മതിൽഭിത്തികളിലൂടൊന്നാവുന്ന മനുഷ്യമനസ്സുകൾ നടക്കില്ലെന്നിരിക്കിലും മധുരമനോഹരകിനാവായ് അവശേഷിക്കുമോരോ മനുജനിലുമത് തരിമ്പ് ജീവൻ അവശേഷിക്കുവോളം. രജിൽ കെ പി.
കവിത
മഴ ആർദ്രമായ് പെയ്തിറങ്ങി ദുഃഖങ്ങളെ അലിയിച്ചൊഴുക്കും മഴ പ്രതീക്ഷയുടെ ഉറവയറ്റ ജീവനുകൾക്കെന്നുമൊരാശ്രയം പതിഞ്ഞ താളത്തിലൂടഗ്രരൂപം പ്രാപിക്കും മഴ എന്നുമതിശയം പിടിതരില്ലെങ്കിലും പ്രണയിച്ചു പോവുന്ന താളബോധം ചാറ്റലായ് തെന്നലായ് പേമാരിയായ് മാറുന്ന താളം ഭംഗിയാർന്നൊരാ താളത്തിലൂടൊഴുകുന്ന മനുഷ്യർ ഇന്നലെകളും നാളെകളും നോക്കാത്ത മനുഷ്യർ ഇന്നിലൂടെ മാത്രമൊഴുകുന്ന മർത്യൻ ഇന്നിലെ മർത്യൻതൻ വികൃതികൾ തെറ്റിച്ച താളവുമായെത്തുന്ന മഴ ചിലപ്പോളത് പ്രളയമായ് സർവ്വവുമൊഴുക്കുന്നു ചിലപ്പോൾ പിടിതരാത്ത പട്ടംപോൽ മാറി നിൽക്കുന്നത് പിന്നസഹ്യമാം വരൾച്ചയായ് മാറുന്നു നാളെയെ മറക്കുന്ന ഇന്നിലെ മനുഷ്യർ വറ്റിയ പുഴകൾ ഇടിഞ്ഞ കുന്നുകൾ ഭൂമിയില്ലാതെ ജീവനസാധ്യമെന്നവനറിയുന്നു അവനിലാതിരിച്ചറിവെത്തുന്ന ജീവകണികതൻ തിരിനാളം കെട്ടടങ്ങിയ നേരത്ത് വെളിച്ചത്തെ മറച്ചുകൊണ്ടിരുൾ മതിലുയരുന്ന നിമിഷത്തിൽ തിരുത്തലുകൾക്കിടവേള നൽകാത്ത പ്രകൃതിയുടെ വികൃതിയെന്തെന്നവനറിയുന്നു. രജിൽ കെ പി.
കവിത
മനസ്സ് മനസ്സൊരു മാന്ത്രികച്ചെപ്പ് അതിനുള്ളിലൊരു താമരയിൽ വിടർന്നയിതളുകൾ അതിലൊന്നടർന്നു വീഴുമ്പോൾ തീരുന്ന മർത്യതാളം എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാത്തവനെപോലെ ഓടിത്തളരുന്ന മർത്യൻ കീഴടക്കാൻ വെട്ടിപ്പിടിക്കാൻ മലർത്തിയടിക്കാൻ ഓടുകയാണവൻ ഓടിയോടി കിതച്ചു കിതച്ചു തളർന്ന് തളർന്ന് വീഴ്ച്ചയുടെ വേദന തിരിച്ചറിയുമ്പോൾ അവൻ അവനെതന്നെ പഠിക്കുന്നു മനസ്സിന്റെ ആഴങ്ങളിൽ സ്നേഹത്തിന്റെ തരിമ്പ് കാണാമറയത്തുണ്ടെന്നറിയാതെ തിരിഞ്ഞോടുന്ന പാവം മാനവഹൃദയം. രജിൽ കെ പി
Tuesday, November 5, 2019
പത്മരാജന്റെ ഓർമ്മച്ചിത്രങ്ങൾ
കഥകളെ പ്രണയിക്കുന്നവർക്ക് എഴുത്തിനെ സ്വപ്നമായി കൊണ്ടു നടക്കുന്നവർക്ക് പച്ചയായ ജീവിത മുഹൂർത്തങ്ങളെ സിനിമയിൽ സന്നിവേശിപ്പിച്ചു കാണാൻ ആഗ്രഹിക്കുന്നവർക്ക് എന്നെന്നും ഓർമ്മിക്കുന്ന ഒരു പിടി നല്ല സിനിമകൾ സമ്മാനിച്ച മലയാളത്തിലെ ഏറ്റവും നല്ല എഴുത്തുകാരനും തിരക്കഥാകൃത്തും സംവിധായകനുമായി സിനിമ പ്രേമികളുടെ മനസ്സിൽ ജീവിക്കുന്ന പപ്പേട്ടൻ.തൂവാനതുമ്പികൾ,അപരൻ, അരപ്പട്ട കെട്ടിയ ഗ്രാമം, ഇന്നലെ തുടങ്ങി മലയാളികളുടെ ഹൃദയത്തിന്റെ ചെപ്പിൽ ചുമർ ചിത്രങ്ങൾ പോലെ എന്നെന്നും നിലനിൽക്കുന്ന എത്രയെത്ര മനോഹരങ്ങളായ സിനിമകൾ. വ്യത്യസ്തകളായിരുന്നു എന്നും പത്മരാജൻ സിനിമകളുടെ മുഖമുദ്ര. വ്യത്യസ്തങ്ങളായ പ്രമേയങ്ങളിലൂടെയും വൈവിധ്യമാർന്ന കഥാപാത്ര സൃഷ്ടികളിലൂടെയുമാണ് പത്മരാജൻ എന്ന സംവിധായകൻ മലയാള സിനിമ പ്രേമികളുടെ ഹൃദയത്തിനുള്ളറകളിലേക്ക് മെല്ലെ നടന്നു കയറിയത്.മലയാളത്തെ പ്രണയിക്കുന്നവരുടെ മനസ്സിൽ ജീവിക്കുന്ന എന്നും പ്രിയപ്പെട്ടവരുടെ സ്വന്തം പപ്പേട്ടൻ ആയ
പത്മരാജൻ.എഴുത്തിന്റെ ലഹരി സിരകളിൽ നിറച്ച എഴുത്തിന്റെ ഭംഗി നില നിർത്തിക്കൊണ്ട് സിനിമകളിൽ കഥപാത്രങ്ങളെ സൃഷ്ടിച്ച മലയാള സിനിമ കണ്ടിട്ടുള്ള മികച്ച കഥാകാരൻ കൂടി ആയ ഓരോ മലയാളിയുടെയും ഹൃദയത്തിൽ ജീവിക്കുന്ന മലയാളികളുടെ സ്വന്തം പപ്പേട്ടൻ. രജിൽ കെ പി
പത്മരാജൻ.എഴുത്തിന്റെ ലഹരി സിരകളിൽ നിറച്ച എഴുത്തിന്റെ ഭംഗി നില നിർത്തിക്കൊണ്ട് സിനിമകളിൽ കഥപാത്രങ്ങളെ സൃഷ്ടിച്ച മലയാള സിനിമ കണ്ടിട്ടുള്ള മികച്ച കഥാകാരൻ കൂടി ആയ ഓരോ മലയാളിയുടെയും ഹൃദയത്തിൽ ജീവിക്കുന്ന മലയാളികളുടെ സ്വന്തം പപ്പേട്ടൻ. രജിൽ കെ പി
പ്രകൃതിയും വികസനവും
വികസനം എന്നത് ജീവൻ ഇല്ലാതാക്കി കൊണ്ടാവരുത്. ഇന്ന് ലോകത്തു തന്നെ ഏറ്റവും കൂടുതൽ വായു മലിനീകരണം ഉളള ഒരു സംസ്ഥാനമാണ് ഡൽഹി. എല്ലാം കൈപ്പിടിയിൽ എന്നഹങ്കരിച്ചിരുന്ന മനുഷ്യൻമാർ ശുദ്ധവായു പോലും കിട്ടാതെ മുഖം മറച്ചു കൊണ്ടു ഡൽഹിയിലെ തെരുവോരങ്ങളിൽ നടക്കുന്നത് ഇന്ന് നിത്യ കാഴ്ച്ച ആയി മാറിയിരിക്കുന്നു. കുറച്ചു നാളുകൾക്കു മുൻപ് ടെലിവിഷനിൽ കണ്ടൊരു വാർത്ത നമ്മുടെ കൊച്ചിയിൽ പുക കാരണം ആളുകൾക്ക് ബുദ്ധിമുട്ടുണ്ടായി എന്നതാണ്. നമ്മുടെയൊക്കെ പരിസ്ഥിതിയെയും ജീവനെയും ഇല്ലാതാക്കികൊണ്ടുള്ള വികസനം ഇനി നമുക്ക് വേണോ എന്ന കാര്യം ഓരോരുത്തരും ആലോചിക്കേണ്ടിയിരിക്കുന്നു. ഇങ്ങെനെ പോയാൽ ഇന്ന് കുടിവെള്ളം പണം കൊടുത്തു വാങ്ങുന്ന നമ്മൾ നാളെ ശുദ്ധ വായു കൂടി അത് പോലെ വാങ്ങേണ്ടി വരും. താൽക്കാലിക സുഖത്തിനു വേണ്ടി പരിസ്ഥിതിയുടെ സ്വാഭാവികതയെ നശിപ്പിക്കുന്ന ഇന്നത്തെ മനുഷ്യർ ഇല്ലാതാക്കി കൊണ്ടിരിക്കുന്നത് ഇനി വരുന്നൊരു തലമുറയുടെ ജീവിതംകൂടിയാണ്. ഇതിനെതിരെ നമ്മൾ ഒറ്റകെട്ടായി പ്രതികരിച്ചില്ലെങ്കിൽ എല്ലാം കൈപ്പിടിയിൽ ആണെന്നഹങ്കരിച്ചു നടക്കുന്ന ഒരു മനുഷ്യനും ഇനി ഇവിടെ ബാക്കിയുണ്ടാവില്ല. അവശേഷിക്കില്ല ജീവന്‍റെ ഒരു കണിക പോലും.നമ്മൾ ഓരോരുത്തരും ഒരു പാട് കേട്ടിട്ടുള്ള ഒരു കവിതയിലെ "ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ"എന്ന വരികൾ പ്രസക്തമാവുന്നത് ഇവിടെയാണ്. മാറ്റം അവനവനിൽ നിന്നാരംഭിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ഫലം നമുക്ക് സങ്കൽപിക്കാൻ പോലും ആവാത്തത്ര വിനാശകരമായിരിക്കും. രജിൽ കെ പി
കവിത
കാറ്റ് എവിടെയോ പെയ്തിറങ്ങിയൊരു
മഴയിലുടെന്നിലേക്കൊഴുകി
വരുന്നൊരു
കാറ്റ്
മന്ദമാരുതനായ് വന്നെന്നെ
തഴുകിയുറക്കി
എന്റെ
ദുഃഖങ്ങളെ
കാണാമറയത്തെത്തിച്ചത്
എവിടെ നിന്നോ വരുന്നൊരു
പാട്ടിന്റെ
സുഗന്ധമെന്നിൽ
നിറയുന്നു
എവിടെ നിന്നെന്നറിയാത്തൊരു
കൊലുസിന്റെ
കിലുക്കമെന്റെ കാതുകളിൽ
മുഴങ്ങുന്നു
അടിച്ചമർത്തിയ
കരച്ചിലൊരു
നെടുവീർപ്പായ്
എന്നിലുയരുന്നു. രജിൽ കെ പി
മഴയിലുടെന്നിലേക്കൊഴുകി
വരുന്നൊരു
കാറ്റ്
മന്ദമാരുതനായ് വന്നെന്നെ
തഴുകിയുറക്കി
എന്റെ
ദുഃഖങ്ങളെ
കാണാമറയത്തെത്തിച്ചത്
എവിടെ നിന്നോ വരുന്നൊരു
പാട്ടിന്റെ
സുഗന്ധമെന്നിൽ
നിറയുന്നു
എവിടെ നിന്നെന്നറിയാത്തൊരു
കൊലുസിന്റെ
കിലുക്കമെന്റെ കാതുകളിൽ
മുഴങ്ങുന്നു
അടിച്ചമർത്തിയ
കരച്ചിലൊരു
നെടുവീർപ്പായ്
എന്നിലുയരുന്നു. രജിൽ കെ പി
കവിത
ഉയിര്
അമ്മതൻ ബന്ധനനൂലിൽ
നിന്നൂർന്നിറങ്ങി
ധരണിതൻ
മടിയിലേക്കിറങ്ങുന്നനേരം
ആരംഭിക്കുന്നൊരുയിര്
ജീവകണികതൻ ചെപ്പിനെ
താങ്ങിനിർത്തുമാമുയിര്
ഉയർന്നു പൊങ്ങുന്നൊരു
തിരമാല പോലുയരുന്ന
മൃത്യുപ്രവാഹത്തെ
ഉരുക്കുഭിത്തിയാൽ
പിടിച്ചു നിർത്തുന്നോരുയിര്
കാലപ്രവാഹത്തിൻ
നീരൊഴുക്കിൽ
തകർന്നു വീഴുന്ന
ഉയിർഭിത്തികൾ
അടർന്നു വീഴുന്ന
മൺകൂമ്പാരങ്ങൾക്കിടയിൽ
ആരെന്നറിയാത്ത
കൈയാൽ കിടത്തിയ
ഉയിരറ്റ ശരീരങ്ങൾ
നിദ്രതൻ ഇടവഴിയിൽ
ഇരുളറകളിൽ
അലർച്ചകളായുയരുന്ന
അശരീരികൾ
ഒടുവിലാരോ
തിരികൊളുത്തിയ അഗ്നിയായ്
പൊതിയും നേരം
തിരിഞ്ഞോടാനിടനൽകാതെ
പടർന്നുയരുന്ന
അഗ്നിയാൽ
വെന്തു വെണ്ണീറാവുന്ന
ഉയിരറ്റ ദേഹങ്ങൾ
ചെറിയവനെ തിന്നുന്ന വലിയവർ
വലിയവനെ തിന്നുന്ന പ്രകൃതിയും
ഒടുവിലാ പ്രകൃതിതൻ കോപാഗ്നിയിൽ
എരിഞ്ഞടങ്ങുന്ന നേരമവൻ
തിരിച്ചറിയുന്നു
വേർതിരിവില്ലാത്ത
നീക്കിയിരിപ്പില്ലാത്ത
അറ്റമില്ലാത്ത
പ്രകൃതിയുടെ വികൃതികൾ.
രജിൽ കെ പി
അമ്മതൻ ബന്ധനനൂലിൽ
നിന്നൂർന്നിറങ്ങി
ധരണിതൻ
മടിയിലേക്കിറങ്ങുന്നനേരം
ആരംഭിക്കുന്നൊരുയിര്
ജീവകണികതൻ ചെപ്പിനെ
താങ്ങിനിർത്തുമാമുയിര്
ഉയർന്നു പൊങ്ങുന്നൊരു
തിരമാല പോലുയരുന്ന
മൃത്യുപ്രവാഹത്തെ
ഉരുക്കുഭിത്തിയാൽ
പിടിച്ചു നിർത്തുന്നോരുയിര്
കാലപ്രവാഹത്തിൻ
നീരൊഴുക്കിൽ
തകർന്നു വീഴുന്ന
ഉയിർഭിത്തികൾ
അടർന്നു വീഴുന്ന
മൺകൂമ്പാരങ്ങൾക്കിടയിൽ
ആരെന്നറിയാത്ത
കൈയാൽ കിടത്തിയ
ഉയിരറ്റ ശരീരങ്ങൾ
നിദ്രതൻ ഇടവഴിയിൽ
ഇരുളറകളിൽ
അലർച്ചകളായുയരുന്ന
അശരീരികൾ
ഒടുവിലാരോ
തിരികൊളുത്തിയ അഗ്നിയായ്
പൊതിയും നേരം
തിരിഞ്ഞോടാനിടനൽകാതെ
പടർന്നുയരുന്ന
അഗ്നിയാൽ
വെന്തു വെണ്ണീറാവുന്ന
ഉയിരറ്റ ദേഹങ്ങൾ
ചെറിയവനെ തിന്നുന്ന വലിയവർ
വലിയവനെ തിന്നുന്ന പ്രകൃതിയും
ഒടുവിലാ പ്രകൃതിതൻ കോപാഗ്നിയിൽ
എരിഞ്ഞടങ്ങുന്ന നേരമവൻ
തിരിച്ചറിയുന്നു
വേർതിരിവില്ലാത്ത
നീക്കിയിരിപ്പില്ലാത്ത
അറ്റമില്ലാത്ത
പ്രകൃതിയുടെ വികൃതികൾ.
രജിൽ കെ പി
Subscribe to:
Posts (Atom)